ചേലേരി :- മുൻ എംപി പി കെ ശ്രീമതി ടീച്ചറുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ചേലേരി മുക്കിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മോഹനൻ നിർവഹിച്ചു.
കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ താഹിറ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അനിൽകുമാർ,വാർഡ് മെമ്പർമാരായ ചന്ദ്ര ഭാനു,ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.