മയ്യിൽ :- ഉത്തർപ്രദേശിലെ ഹത്രസ്സിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന് കത്തിച്ചതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു.
സി.വിനോദ് ,സി.ദാമോദരൻ, കെ.മോഹനൻ, പി.കെ.പ്രഭാകരൻ, പി.ദിലീപ് കുമാർ, പി.കെ.ഗോപാലകൃഷ്ണൻ പ്രഭാകരൻ പി.കെ., കെ.കെ.മനു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.