കമ്പിൽ:- അസുഖം മൂലം അവശത നേരിടുന്ന സഹപാഠിയായ കൊളച്ചേരിപറമ്പിലെ ദേവന് കമ്പിൽ മാപ്പിള ഹൈസ്കൂൾ എസ് എസ് എൽ സി ബാച്ച് 1989-90 വാട്സ് ആപ്പ് കൂട്ടായ്മയായ 'സൗഹൃദവേദി' സാമ്പത്തിക സഹായം നൽകി.
കൂട്ടായ്മയായിലെ ഏതാനും അംഗങ്ങളുടെ സാന്നിധ്യത്തിൽ സഹായ തുക ഇന്ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അനിൽ കുമാർ മുഖാന്തിരം കൈമാറി.