നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചാലഞ്ച്; ലോഗോ, പോസ്റ്റര്‍, വീഡിയോ ക്ഷണിക്കുന്നു


കണ്ണൂർ
:- ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികളുമായി ജില്ലാ ദുരന്തനിവാരണ സമിതി. ഇതിന്റെ ഭാഗമായി നോ മാസ്‌ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്റ്റ് ചാലഞ്ച് ക്യാംപയിനുകള്‍ സംഘടിപ്പിക്കാന്‍  ഡിഡിഎംഎ യോഗം തീരുമാനിച്ചു. 

സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, പൊതു ഇടങ്ങള്‍ തുടങ്ങി മുഴുവന്‍ സ്ഥലങ്ങളിലും ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിച്ചു മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് പ്രഖ്യാപിക്കുന്നതാണ് നോ മാസ്‌ക് നോ എന്‍ട്രി ക്യാംപയിന്‍.

 പൊതു ചടങ്ങുകള്‍ ഉള്‍പ്പെടെ ഒരു വ്യക്തി ഇടപെടുന്ന മുഴുവന്‍ ജീവിത സാഹചര്യങ്ങളിലും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് സീറോ കോണ്‍ടാക്ട് ചാലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. 


ഈ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ലോഗോ, പോസ്റ്റര്‍, ഹ്രസ്വ വീഡിയോ എന്നിവ സമര്‍പ്പിക്കാം. ലോഗോയും പോസ്റ്ററും ഒക്ടോബര്‍ അഞ്ചിനകവും  വീഡിയോ പത്തിനകവും controlroomkannur@gmail.com ലേക്ക് അയക്കണം. മികച്ച എന്‍ട്രികള്‍ക്ക് പാരിതോഷികം നല്‍കുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ ക്യാംപയിന്‍ പ്രചാരണത്തിനായി ഉപയോഗിക്കും.

Previous Post Next Post