പെരുമാച്ചേരി :- പെരുമാച്ചേരി സ്ക്കൂളിനു സമീപത്തായുള്ള മൊബൈൽ ടവറിനു അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിലെ ഫ്യൂസ്സ് അപകട ഭീഷണി ഉയർത്തുന്നു.
കുറച്ചുനാൾ മുൻപ് ഫ്യുസ് പൊട്ടിപ്പോയതിന് ശേഷം ഒരു അലുമിനിയം കമ്പി മാത്രമാണ് ഇവിടെ ഉള്ളത് .
കൊളച്ചേരി സെക്ഷൻ പരിധിയിൽ വരുന്ന ഇവിടെ വൈദ്യുതി തടസം പതിവാണ്. ഇത്തരത്തിൽ ഫ്യൂസുകൾ നാടിൻ്റെ പല ഭാഗത്തും ഉണ്ടെങ്കിലും അവ മാറ്റി സ്ഥാപിക്കാത്തതാണ് ഭീഷണി ഉയർത്തുന്നത്.അധികൃതരെ അറിയിച്ചുരുന്നെങ്കിലും നടപടി ഒന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു.