കുറ്റ്യാട്ടൂർ പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു


കുറ്റ്യാട്ടൂർ
:- കുറ്റ്യാട്ടൂർ പഞ്ചായത്ത് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് രാവിലെയോടെയാണ് പരിശോധനാ ഫലം പോസിറ്റീവ് ആയത്.
( Kolachery varthakal online).

പനിയും മറ്റു ബുദ്ധിമുട്ടുകളുമായി ഇവർ കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ആരോഗ്യ കേന്ദ്രവുമായും  മറ്റും സമ്പർക്കം ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം കുറ്റ്യാട്ടൂർ PHC യിലെ വൈകുന്നേര OP യിലെ കൊളച്ചേരി സ്വദേശിയായ ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ഇതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി PHC അടഞ്ഞു കിടക്കുകയായിരുന്നു.

നിലവിൽ രോഗം സ്ഥിരീകരിച്ച JHI ക്വാറൻ്റയിനിൽ കഴിയുകയായിരുന്നെന്നും അത് കൊണ്ട് തന്നെ സമ്പർക്ക സാധ്യത ഇല്ലെന്നും കുറ്റ്യാട്ടൂർ ആരോഗ്യ വകുപ്പ്  അറിയിച്ചു.

Previous Post Next Post