മയ്യിൽ :- കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതൻ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാതല ശങ്കരാചാര്യ വിരചിത - ദേവീ സ്തോത്രാലാപന മത്സരം സംഘടിപ്പിക്കുന്നു.
പത്തുവയസിനും പതിനെട്ട് വയസിനും ഇടയിലുള്ളവർ, പതിനെട്ട് വയസിന് മുകളിൽ ഉള്ളവർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടത്തുക.
താത്പര്യമുള്ളവർ ഒക്ടോബർ 20ന് മുൻപായി പേര് രജിസ്റ്റർ ചെയ്യുക.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9847690403, 9947961988 നമ്പറുകളിൽ ബന്ധപ്പെടുക.