പണം ഇരട്ടിപ്പിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് മയ്യിൽ സ്വദേശിയുടെ പണം തട്ടിയെടുത്തതായി പരാതി


മയ്യിൽ
: പണം ഇരട്ടിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് ഓട്ടോ ഡ്രൈവറുടെ പണം തട്ടിയെടുത്തതായി പരാതി. മയ്യിൽ കണ്ടക്കൈപറമ്പിലെ കെ.ഹരീന്ദ്രനാണ് (50) കോയമ്പത്തൂരിലെ എം.ഡി. യൂണിവേഴ്‌സൽ ട്രേഡിങ്‌ സൊലൂഷൻ എന്ന സ്ഥാപനം വഞ്ചിച്ചതായി കാട്ടി പരാതി നൽകിയത്.
           (Kolachery varthakal Online)

ഒരുലക്ഷം രൂപ നിക്ഷേപിച്ചാൽ ഒരുവർഷംകൊണ്ട് രണ്ടുലക്ഷം രൂപ തിരിച്ചു ലഭിക്കുമെന്ന് ഇടനിലക്കാരൻ പറഞ്ഞതനുസരിച്ചാണ് പണമിടപാട് നടത്തിയത്. ഒരുലക്ഷത്തിന് പ്രതിമാസം 20,000 രൂപ വീതം പലിശയായും പിന്നീട് കാലാവധിയെത്തുമ്പോൾ മുതൽ സംഖ്യയും തിരിച്ചുനൽകുമെന്നായിരുന്നു വാഗ്ദാനം. 

എന്നാൽ മാസം നൽകുമെന്ന് പറഞ്ഞ പലിശ മാത്രമല്ല മുതലും തിരിച്ചു കിട്ടിയില്ലെന്നാണ് ഹരീന്ദ്രൻ മയ്യിൽ പോലീസിൽ പരാതി നൽകിയത്. ആകെ 90,000 രൂപ ഹരീന്ദ്രന് തിരിച്ചുകിട്ടിയതായി പരാതിയിലുണ്ട്. കോയമ്പത്തൂർ സ്വദേശി ഗൗതം രമേശൻ, ഇടനിലക്കാരൻ മലപ്പട്ടത്തെ പി.പി.രാജേഷ് എന്നിവർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു.

Previous Post Next Post