കണ്ണൂർ :- എസ്.എസ്.എഫ് കണ്ണൂര്‍ ജില്ലാ സാഹിത്യോത്സവത്തില്‍ ജൂനിയര്‍ വിഭാഗം മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടി കമ്പില്‍ ഡിവിഷന്‍ മത്സരാര്‍ത്ഥി ഷാമില്‍ എം കയരളം. പതിനാല് ഡിവിഷനുകളിലായി വെര്‍ച്വല്‍ വേദികളിലാണ് മത്സരം നടന്നത്.
നേരത്തെ യൂണിറ്റ്, സെക്ടർ, ഡിവിഷന്‍ ഘട്ടങ്ങളില്‍ വിജയിച്ചാണ് ഷാമില്‍ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കയരളം മൊട്ടയിലെ ബഷീർ-ബുഷ്റ ദമ്പതികളുടെ മകനായ ഷാമില്‍ സ്കൂള്‍ മദ്രസ കലാ മത്സരങ്ങളിലും മികച്ച വിജയങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.