മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ സേവനങ്ങള്‍ ഇനി ഓണ്‍ലൈനില്‍


തിരുവനന്തപുരം :-
മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും.  സേവനങ്ങള്‍ക്ക് ശേഷം രേഖകള്‍ അപേക്ഷകര്‍ ഓണ്‍ലൈന്‍ വഴി പ്രിന്റ് എടുക്കണം.  

പുതിയതും, പുതുക്കിയതുമായ ലേണേഴ്‌സ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, രജിസ്‌ട്രേഷന്‍ പര്‍ട്ടിക്കുലേഴ്‌സ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പുതിയ പെര്‍മിറ്റുകള്‍ (സ്റ്റേജ് ക്യാര്യേജ് ഒഴികെ), പുതുക്കിയ പെര്‍മിറ്റ് (സ്റ്റേജ് ക്യാര്യേജ് ഒഴികെ), താല്‍ക്കാലിക പെര്‍മിറ്റ് (എല്ലാതരം വാഹനങ്ങളുടെയും), ഓതറൈസേഷന്‍ (നാഷണല്‍ പെര്‍മിറ്റ്) തുടങ്ങിയ രേഖകള്‍ ഇനിമുതല്‍ ഓഫീസ് വഴി വിതരണം ചെയ്യുന്നതല്ല.

പുതിയ വാഷനങ്ങള്‍ രജിസ്‌ട്രേഷന്‍ നടത്തുമ്പോഴും, വാഹന കൈമാറ്റം നടത്തുമ്പോഴും പുതിയ ആര്‍ സി ബുക്ക് ലഭിക്കേണ്ട സന്ദര്‍ഭങ്ങളിലും പുതിയ ലൈസന്‍സ് എടുക്കുമ്പോഴും ലൈസന്‍സ് പുതുക്കുമ്പോഴും ആര്‍ ടി ഓഫീസില്‍ ഈ സേവനങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറക്ക് അപേക്ഷകന് മൊബൈല്‍ഫോണില്‍ സന്ദേശം ലഭിക്കും.    ഉടന്‍ എം പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലു ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭ്യമാക്കും.  വാഹന പരിശോധന സമയത്ത് ഇത് പരിശോധന ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാക്കാവുന്നതാണ്.  15 ദിവസത്തിനകം ആര്‍ സി ബുക്കിന്റെയും ഡ്രൈവിംഗ് ലൈസന്‍സിന്റെയും അസ്സല്‍ രേഖകള്‍ അപേക്ഷകന് ഓഫീസില്‍ നിന്നോ പോസ്റ്റല്‍ വഴിയോ ലഭ്യമാകും.  മോട്ടോര്‍ വാഹന വകുപ്പിലെ ഓഫീസുകള്‍ പൂര്‍ണമായും ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി മോട്ടോര്‍ വകുപ്പിലെ വിവിധ സേവനങ്ങള്‍ക്ക് അപേക്ഷകന്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Previous Post Next Post