'കൊളച്ചേരി വാർത്തകൾ ' തുണയായി; നഷ്ടപ്പെട്ട ബ്രേസ്ലെറ്റ് ഉടമയ്ക്ക് തിരിച്ചു കിട്ടി

 


മയ്യിൽ:- കഴിഞ്ഞ ദിവസം നിരന്തോടിൽ നിന്നും ￰￰മയ്യിലേക്ക് പോകുന്ന യാത്രാക്കിടയിൽ നഷ്ടപ്പെട്ട കയരളം മൊട്ട സ്വദേശിയുടെ ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടത് ഉടമയായ ജസീലിന് തിരിച്ചുകിട്ടി.

കഴിഞ്ഞ ദിവസം യാത്രയ്ക്കിടയിൽ ബ്രേസ് ലെറ്റ് നഷ്ടപ്പെട്ട വിവരം  കൊളച്ചേരി വാർത്തയിലൂടെ  അറിയിച്ചിരുന്നു.കണ്ടുകിട്ടുന്നവർ  അറിയിക്കാനായി ഫോൺ നമ്പറും നൽകിയിരുന്നു.ഇതിനെ തുടർന്ന് പ്രസ്തുത ബ്രേസ്ലറ്റ് ലഭിച്ച മയ്യിൽ മിൽക്ക് സൊസൈറ്റിയിലെ (തനിമ) ജീവനക്കാരനായ  യു രമേശൻ എന്നവർക്ക് ലഭിക്കുകയും ആയത് വിവരം പ്രസ്തുത വ്യകതികളെ അറിയിക്കുകയും ചെയ്തു.

തുടർന്ന് ഉടമസ്ഥർക്ക് മയ്യിൽ ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച് CPM ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ, ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗം എ.ടി.ചന്ദ്രൻ,മിൽക്ക് സൊസൈറ്റി പ്രസിഡൻറ് പി പവിത്രൻ, സെക്രട്ടറി എം.കെ നാരായണൻ  എന്നിവരുടെ സാന്നിധ്യത്തിൽ  ഉടമസ്ഥർക്ക് കൈമാറുകയും ചെയ്തു.

തനിമ മിൽക്ക് സൊസൈറ്റിയിലെ  ജീവനക്കാരനായ രമേശന് ഇതിന് മുമ്പും ലഭിച്ച പല വിലപിടിച്ച വസ്തുക്കളും ഉടമസ്തർക്ക് തിരിച്ചു നൽകിയിരുന്നു. പല തവണയായി ലഭിച്ചമൊബൈലും പണമടക്കിയ ബേഗും, പേഴ്സും ഉടമസ്ഥർക്ക് ഇതിനു മുമ്പും തിരിച്ചു നൽകിയിരുന്നു. അത് പോലെ ഇതേ സൊസൈറ്റിയിലെ പ്രശാന്തൻ എന്നവർക്ക് മുമ്പ്  ലഭിച്ച രണ്ടര ലക്ഷം രൂപയും വിലപിടിപ്പുള്ള ഫയലുകളും അടങ്ങിയ ബാഗും തിരിച്ചു നൽകുകയുണ്ടായിരുന്നു.

ബ്രേസ് ലെറ്റ് ലഭിക്കാൻ  'കൊളച്ചേരി വാർത്തകൾ ' സഹായകമായെന്നും കൊളച്ചേരി വാർത്തകളോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി ബ്രേസ് ലെറ്റ് ഉടമ 'കൊളച്ചേരി വാർത്തകളോട് ' പറഞ്ഞു.

 കൊളച്ചേരി വാർത്തയിലൂടെ ഇതിൻ്റെ ഉടമയെ അറിയാൻ സാധിച്ചെന്നും ഇത്തരം  വാർത്താ ചാനലുകൾ നാടിന് ഉപകാരപ്രദമാണെന്നും മയ്യിൽ കയരളം മൊട്ട സ്വദേശി  യു രമേശൻ 'കൊളച്ചേരി വാർത്തകളോട് ' പറഞ്ഞു.

Previous Post Next Post