രാഹുൽ ഗാന്ധിക്കെതിരെ അതിക്രമം; കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം നടത്തി


കൊളച്ചേരി
:- ഉത്തര പ്രദേശിലെ ഹത്റാസിൽ ബലാത്സംഗം  ചെയ്തു കൊല ചെയ്യപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിക്കാൻ പോയ രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത ഉത്തര പ്രദേശ് പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ ജ്വാലയും  സംഘടിപ്പിച്ചു.

പ്രതിഷേധ യോഗം കൊളച്ചേരി  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് സെക്രട്ടറി സി.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ ബാലസുബ്രഹ്മണ്യൻ , ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ,പി.കെ.പ്രഭാകരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കൊളച്ചേരി മണ്ഡലംസെക്രട്ടറി കെ ബാബു സ്വാഗതവും ടി പി സുരേഷ് നന്ദിയും പറഞ്ഞു.

കമ്പിൽ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പി.കെ പ്രഭാകരൻ മാസ്റ്റർ,ടി പി സുമേഷ് ,കെ പി മുസ്തഫ ,സി കെ സിദ്ദിഖ്, കെ ബാബു, എപി അമീർ,കെ പി അനിൽകുമാർ,പി വി സന്തോഷ് ,ടി കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ പ്രതിഷേധ പ്രകടനവും തുടർന്ന്  ഐക്യദാർഢ്യ ദീപം തെളിയിക്കുകയും ചെയ്തു.

മയ്യിൽ മണ്ഡലം പ്രസിഡണ്ട് കെ പി ശശിധരൻ, പി പി സിദ്ധിഖ്, കെ സി.ഗണേശൻ, ശ്രീജേഷ് കൊയിലേരിയൻ, ഇ.കെ.മധു, കെ.അജയകുമാർ, ഷാഫി കോറളായി,മനോജ് കുമാർ, അബ്ദുൾ ജബ്ബാർ പ്രജിഷ്കോറളായി, ബാരി എരിഞ്ഞിക്കടവ്, അനസ് നമ്പ്രം, നിസ്സാം മയ്യിൽ, സക്കറിയ നമ്പ്രം, പ്രേമരാജൻ പുത്തലത്ത്, നൗഷാദ് കോറളായി, എന്നിവർ നേതൃത്വം നൽകി.

ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ചേലേരിമുക്ക് ബസാറിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ചേലേരി മണ്ഡലം പ്രസിഡണ്ട് ശ്രീ എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷം വഹിച്ചു.ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മുരളി മാസ്റ്റർ, പി.കെ.പ്രഭാകരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.പി.കെ.രഘുനാഥൻ, അഖിലേഷ്, കെ.ഭാസ്കരൻ ,എ.വിജു, യഹിയ പള്ളിപ്പറമ്പ് , ഇർഷാദ് എടക്കൈ ,സന്തോഷ് എം.സി, കെ.ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.



 


Previous Post Next Post