കണ്ണൂർ : - സിമൻ്റ് ലഭ്യത മാർക്കറ്റിൽ കുറയുന്നു.സിമന്റ് കിട്ടാതായതോടെ നിർമാണമേഖലയും നിശ്ചലമാവുകയാണ്. കെട്ടിടനിർമാണവും മറ്റു രംഗങ്ങളിലെ നിർമാണവും ഇതുമൂലം കടുത്ത പ്രതിസന്ധി നേരിടുകയാണ്.
സിമൻറ് കമ്പനികളും വിതരണക്കാരും തമ്മിലുള്ള തർക്കമാണ് സിമൻറ് വിതരണത്തെ ബാധിച്ചത്. നിലവിൽ കമ്പനികൾ നൽകുന്ന വിലയ്ക്കാണ് ഡീലർമാർ സിമൻറ് വിൽക്കുന്നത്. ഡീലർമാർക്കുള്ള കമ്മിഷൻ കമ്പനികൾ പിന്നീട് നൽകുകയാണ് ചെയ്തിരുന്നത്. എന്നാൽ ആറു മാസത്തോളമായി കമ്പനികൾ സിമൻറ് വിതരണ ഏജൻസിക്ക് കമ്മിഷൻ നൽകിയിട്ട്.
കോവിഡ് വന്നതോടെ വില്പനയും കുറഞ്ഞിട്ടുണ്ട്. കമ്മിഷൻ ലഭിക്കാത്ത സാഹചര്യത്തിൽ സിമന്റ് വാങ്ങി സ്റ്റോക്ക് ചെയ്യാൻ വിതരണക്കാർ വിമുഖത കാണിച്ചതോടെയാണ് സിമന്റ് ലഭ്യത കുറഞ്ഞത്.മാത്രമല്ല വിലവർധനയുണ്ടാകുമോ എന്നതും കരാറുകാരെയും നിർമാണ രംഗത്തുള്ളവരെയും പ്രതിസന്ധിയിലാക്കുകയാണ് സിമന്റ് കമ്പനികളും വ്യാപാരികളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്നും നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും കൺസ്ട്രക്ഷൻ വർക്കേഴ്സ് അസോസിയേഷൻ (സി.ഡബ്ല്യു.എസ്.എ.) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തരനടപടി വേണമെന്ന് സി.ഡബ്ല്യു.എസ്.എ. ജില്ലാ സെക്രട്ടറി രഞ്ജിത് കണ്ടമ്പേത്ത് പറഞ്ഞു.