മയ്യിൽ:- ഇടൂഴി ഇല്ലം നവരാത്രി സാംസ്കാരിക സദസിനോടനുബന്ധിച്ച് ഫോക്‌ലോർ അവാർഡ് ജേതാവ് നാദം മുരളിയെയും, വിനോദ് കണ്ടക്കൈയെയും അനുമോദിച്ചു .
ഈ വർഷത്തെ ഫോക്ക് ലോർ അക്കാദമി അവാർഡ് കരസ്ഥമാക്കിയതിന് നാദം മുരളിയെയും കോവിഡുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവർത്തനത്തിനെ മുൻനിർത്തി വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയാ ഭാരവാഹി കൂടിയായ വിനോദിനെയും അനുമോദിച്ചത്.
ഡോ. ഐ. ഉണ്ണികൃഷ്ണൻ നമ്പൂതിരി പൊന്നാടയണിയിച്ച് ഉപഹാരം നൽകി.