മഹാകവി അക്കിത്തം അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു


ചേലേരി :-
ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ 26-10-2020ന് നടന്ന മഹാകവി അക്കിത്തം  അനുസ്മരണ പ്രഭാഷണം വൈലോപ്പിള്ളി ശ്രീധരമേനോൻ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ കവയത്രി ബീന ചേലേരി അവതരിപ്പിച്ചു. 

ചടങ്ങ്  കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.എം.അനന്തൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് ശ്രീ.പി.പി.കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.യം.രാജശേഖരൻ സ്വാഗതവും ജോ.സെക്രട്ടറി കെ.വിനോദ് നന്ദിയും പറഞ്ഞു.

തുടർന്ന് അക്കിത്തം അനുസ്മരണ ഓൺലൈൻ കവിതാ ആലാപന മത്സരവിജയികളെ അനുമോദിച്ചു.



Previous Post Next Post