പാമ്പുരുത്തി: - ഡ്രോപ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ പാമ്പുരുത്തിയിലെ റോഡുകളുടെ ഇരുവശത്തെയും കാടുകൾ വൃത്തിയാക്കി.
ഇതു മൂലം കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർക്കും ഏറെ ഉപകാരപ്രദമായി.
നബിദിനത്തോടനുബന്ധിച്ച് എല്ലാ വർഷത്തേതിനും സമാനമായ രീതിയിലാണ് ശുചീകരണം. രണ്ടു ദിവസമായി നടന്ന ശുചീകരണത്തിന് സെക്രട്ടറി സിദ്ധീഖ് പാലങ്ങാട്ട്, പ്രസിഡൻ്റ് എം അബൂബക്കർ, ഷൗക്കത്തലി എം, വി കെ മുനീസ്, കെ പി നദീർ , കെ പി ആലി, എം ഷാഹുൽ ഹമീദ്, ബി മു നവ്വിർ തുടങ്ങിയവർ നേതൃത്വം നൽകി.