മയ്യിൽ :- മഹാത്മാഗാന്ധിയുടെ ജന്മദിനം മയ്യിൽ മണ്ഡലം കമ്മിറ്റി സമുചിതമായി ആചരിച്ചു.രാവിലെ മയ്യിൽ ടൗണിൽ ഗാന്ധിയുടെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിദർശൻ സമിതി കൊളച്ചേരി ബ്ലോക്ക് ചെയർമാൻ കെ.സി.രാജൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ പി.പി.സിദ്ദിഖ്, അഡ്വ:കെ.വി.മനോജ് കുമാർ, ശ്രീജേഷ് കൊയിലേരിയൻ, C.H മൊയ്തീൻ കുട്ടി, എന്നിവർ സംസാരിച്ചു. എ.കെ.ബാലകൃഷ്ണൻ,പി .വി സന്തോഷ്, ടി.വി.മുഹമ്മദ് കുഞ്ഞി, അബ്ദുൾ ബാരി, പ്രേമരാജൻ പുത്തലത്ത്, നിസ്സാം മയ്യിൽ, മനാഫ് കൊട്ടപ്പൊയിൽ, കെ.കെ.അബ്ദുള്ള, ഫായിം എരിഞ്ഞിക്കടവ് എന്നിവർ നേതൃത്ത്വം നൽകി.
കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി പുഷ്പാർച്ചനയോടെയും അനുസ്മരണയോഗം ക്വിസ്മത്സരം എന്നിവയോടെ സമുചിതമായി ആഘോഷിച്ചു.
കമ്പിൽ കോൺഗ്രസ് ഓഫീസ് പരിസരത്ത് നടന്ന പുഷ്പാർച്ചനക്ക് മണ്ഡലം കോൺഗ്രസ്നേതാക്കളായകെ.ബാലസുബ്രമ്മണ്യ,ൻസി കെ സിദ്ദിഖ്, കെ ബാബു, കെ പി മുസ്തഫ,എംപിചന്ദന, ബ്ലോക്ക് പ്രസിഡണ്ട് കെഎംശിവദാസൻ, കെ ഭാസ്കരൻ തുടങ്ങിയവർ നേതൃത്വം നൽകി .തുടർന്നു നടന്ന അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെഎംശിവദാസൻ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ,ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ മാസ്റ്റർ, പെൻഷൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി കെ പ്രഭാകരൻ മാസ്റ്റർ, ജനശക്തി റിസോഴ്സ് പേഴ്സൺ എംപി.ചന്ദന തുടങ്ങിയവർ സംസാരിച്ചു.
അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ കെ ബാബു സ്വാഗതവും ടി പി സുമേഷ് നന്ദിയും പറഞ്ഞു .തുടർന്ന് നടന്ന ക്വിസ് മത്സരത്തിന് സി.ശ്രീധരൻ മാസ്റ്റർ, പി.കെ പ്രഭാകരൻ മാസ്റ്റർ നേതൃത്വം നൽകി.
മാണിയൂർ മണ്ഡലം കോൺഗ്രസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് മുക്കിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി.വി.സതീശൻ, വൈസ് പ്രസിഡണ്ട് വി.സുധാകരൻ, കെ.സുരേശൻ, കെ.പവിത്രൻ, കെ.സി.വേലായുധൻ, പൂക്കണ്ടി ഗോപി, കെ.വി പേഷ്,എന്നിവർ നേതൃത്വം നൽകി.
എടക്കൈ ബൂത്ത് കമ്മിറ്റി ഗാന്ധിജിയുടെ ഛയാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീ കെ എം ശിവദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. ശംശു കൂളിയാലിൽ, സാദിക് എടക്കൈ, ഇർഷാദ് എടക്കൈ, അജിത്ത്, സുരേശൻ കെ, പ്രകാശൻ സി വി എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി.