കൊളച്ചേരി :- Kerala State Service Pensioners Association മെമ്പർമാർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന ലഭിക്കണമെന്ന് KSSPA സംസ്ഥാന സെക്രട്ടറി ഇൻ ചാർജ്ജ് എം പി വേലായുധൻ പ്രസ്ഥാവിച്ചു.
KSSPA കൊളച്ചേരി ബ്ലോക്ക് വനിതാ ഫോറം സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വനിതാ ഫോറം ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി കെ സി രമണി ടീച്ചറുടെ അധ്യക്ഷതയിൽ ശ്രീമതി പി കെ കൗസല്യ ടീച്ചറുടെ പ്രാർത്ഥനാഗാനത്തോടെ യോഗം ആരംഭിച്ചു.
വനിതാഫോറം ജില്ലാ പ്രസിഡന്റ് ശ്രീമതി പി ലളിത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വനിത കളുടെ കൂട്ടായ്മയും സംഘടനാ പ്രവർത്തനങ്ങളും ചർച്ചകളും നവമാധ്യമങ്ങളിലൂടെ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു.
സംസ്ഥാന കൗൺസിൽ അംഗം ശ്രീമതി കെ എൻ പുഷ്പലത ടീച്ചർ ആശംസ അർപ്പിച്ചു സംസാരിച്ചു.ചടങ്ങിന് സെക്രട്ടറി ശ്രീമതി സി ഒ ശ്യാമളടീച്ചർ സ്വാഗതവും, ശ്രീമതി കെ വി ഗീത ടീച്ചർ നന്ദിയും പറഞ്ഞു.