കുറ്റ്യാട്ടൂർ PHC യിലെ ഒരു ഡോക്ടർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


കുറ്റ്യാട്ടൂർ
:- കുറ്റ്യാട്ടൂർ PHC യിലെ അസി. സർജന്  കോവിഡ് സ്ഥിരീകരിച്ചു. PHC യിലെ മറ്റൊരു ഡോക്ടർക്കും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ഒരു  സ്റ്റാഫ് നേഴ്സിനും ഇതിനകം രോഗം സ്ഥിരീകരിച്ചിരുന്നു.ഇവർ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.

PHC യിലെ  രോഗ വ്യാപനം കണക്കിലെടുത്ത് ഇന്നലെ ഇവിടത്തെ 5 പേർ ടെസ്റ്റിന് വിധേയമായിരുന്നു. അതിൽ നാലുപേരുടെ പരിശോധനാ ഫലം നെഗറ്റീവാകുകയും ഡോക്ടറുടേത് പോസിറ്റീവ് ആവുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസം  ഡോക്ടർ കൊറോണ കൾട്രോൾ സെല്ലിലും ജോലി ചെയ്തിരുന്നു.

Previous Post Next Post