മയ്യിൽ :- കനറാ ബാങ്ക് മയ്യിൽ ശാഖയിൽ വെച്ച് ബാങ്കിൻ്റെ 115 ആമത് സ്ഥാപകദിനം ആചരിച്ചു. മയ്യിൽ ബ്രാഞ്ചിലെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സീനിയർ സിറ്റിസൺ ഡിഫെൻസ് പെൻഷനറും, Ex - Servicemen welfare Association പ്രസിഡൻ്റു് കൂടിയായ രാധാകൃഷ്ണൻ ടി. വി. ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് മാനേജർ ശ്രീമതി ജിനി T K അദ്ധ്യക്ഷം വഹിച്ചു. ചടങ്ങിൽ മയ്യിൽ HSS ലെ മൂന്ന് വിദ്യാർത്ഥിനികളായ ശ്രേയ P P , അമേയ P K , സ്വാതിക A തുടങ്ങി യവർക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.വി ജേഷ് V V , ആതിര ശങ്കർ, സന്തോഷ് K V , മ നീഷ് C, പ്രമോദ് K, ജിനു പീറ്റർ എന്നിവർ സംസാരിച്ചു.