കൊളച്ചേരിയിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു
കൊളച്ചേരി :- പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് കൊളച്ചേരിയിൽ 41 പേർ പത്രിക പിൻവലിച്ചു. നിലവിൽ പത്രിക സമർപ്പിച്ച 105 പേരിൽ 41 പേർ ഒഴിച്ച് ബാക്കി 64 പേരാണ് ഇപ്പോൾ മത്സര രംഗത്തുള്ളത്.
പ്രധാനമായും ഡമ്മി സ്ഥാനാർഥികളാണ് പത്രിക പിൻവലിച്ചതെങ്കിലും വാർഡ് 7ലെ സ്വതന്ത്ര സ്ഥാനാർത്ഥി നസീർ പി പത്രിക പിൻവലിച്ചവരുടെ കൂട്ടത്തിലുണ്ട്.
എട്ടാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി പത്രിക നൽകിയ സി.കെ. മുഹമ്മദ് കുഞ്ഞി പത്രിക പിൻവലിച്ചു.അതോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ചന്ദ്രത്തിൽ മുഹമ്മദിനെ LDF പിന്തുണക്കാനാണ് സാധ്യത.
പതിനൊന്നാം വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥി നസീമ എം ഇന്ന് പത്രിക പിൻവലിച്ചു.ആ വാർഡിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയ ശരണ്യ കെ യെ LDF പിന്തുണയ്ക്കാനാണ് സാധ്യത.
മറ്റു റബൽ സ്ഥാനാർത്ഥികൾ മത്സര രംഗത്ത് സജീവമായി ഉണ്ടാവുമെന്ന് ഇതോടെ അറിവായി .യു ഡി എഫ്,എൽ ഡി എഫ് സ്ഥാനാർത്ഥികളായി 17 പേരും ബി ജെ പി സ്ഥാനാർത്ഥികളായി 13 പേരും നാല് വെൽഫയർ പാർട്ടി സ്ഥാനാർത്ഥികളും 5 എസ് ഡി പി ഐ സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്.