മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഡിസംബർ ഒന്ന് ചൊവ്വാഴ്ച്ച മുതൽ നാലമ്പലത്തിനകത്ത് ദർശനം അനുവദിച്ചിരിക്കുന്നു. രാവിലെ 6 മണിക്കും 10.30 നും ഇടയിലും, വൈകു: 5.30 മുതൽ 7.30 വരേയും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് കൊണ്ട് വഴിപാടുകളും, ദർശനവും നടത്താവുന്നതാണ്.
ആഴ്ച്ചയിൽ എല്ലാ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലും വട്ടള പായസ വഴിപാടുകൾ നടത്താൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വട്ടള പായസ വഴിപാടുകൾക്കായി മുൻകൂട്ടി തുക അടച്ച് ബുക്ക് ചെയ്യാവുന്നതാണെണ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.