കോൺഗ്രസ്സ് റിബൽ സ്ഥാനാർത്ഥിയെ പാർട്ടിയിൽ നിന്നും സസ്പെൻറ് ചെയ്തു


 കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് എട്ടാം വാർഡിൽ (പള്ളിപറമ്പ്) കോൺഗ്രസ്സിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്ന ചന്ദ്രത്തിൽ മുഹമ്മദിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി ഡി സി സി പ്രസിഡൻറ് സതീശൻ പാച്ചേനി അറിയിച്ചു.

മുൻ പഞ്ചായത്ത് അംഗവും സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാനും ആയിരുന്ന ചന്ദ്രത്തിൽ മുഹമ്മദ് എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകുകയായിരുന്നു. നിലവിൽ മുഹമ്മദ് അഷ്റഫിനെ  പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിയായി പള്ളിപ്പറമ്പ് വാർഡിൽ നിശ്ചയിച്ചിരുന്നു. അതിനിടയിലാണ് സി മുഹമ്മദ് സ്വതന്ത്രനായി പത്രിക നൽകിയത്.മുൻ നിശ്ചയപ്രകാരം മുഹമ്മദ് അഷ്റഫ് പത്രിക സമർപ്പിക്കുകയും ചെയ്തു.

UDF ന് ശകതമായ മേൽക്കൈയുള്ള വാർഡാണ് പള്ളിപറമ്പ്. BJP സ്ഥാനാർത്ഥിയായി ദിലീപ് എം.വി യും SDPI സ്ഥാനാർത്ഥിയായി മൈദീൻ കുഞ്ഞി എം കെ യും ഇവിടെ നിന്ന്  ജനവിധി തേടുന്നുണ്ട്.

 LDF സ്ഥാനാർത്ഥിയായി പത്രിക നൽകിയ സി കെ മുഹമ്മദ് കുഞ്ഞി പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം പത്രിക പിൻവലിച്ചു.ഇതോടെ LDF ൻ്റെ പിന്തുണ ചന്ദ്രത്തിൽ മുഹമ്മദിന് ലഭിക്കുമെന്ന് ഉറപ്പായി.

Previous Post Next Post