ചേലേരി :- വെൽഫെയർ പാർട്ടി കാരയാപ്പ് വാർഡ് സ്ഥാനാർത്ഥി എ വി നദീറയുടെ പ്രചരണ പോസ്റ്ററുകൾ കാരയാപ്പ് ജുമാ മസ്ജിദിന് സമീപവും കയ്യങ്കോട് സിദ്ധീഖ് മസ്ജിദ് പരിസരത്തും വ്യാപകമായി നശിപ്പിച്ച നിലയിൽ.
പ്രചരണ പോസ്റ്ററുകൾ നശിപ്പിച്ച സാമൂഹ്യ ദ്രോഹികളുടെ നടപടിയിൽ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് അടിയന്തിര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. ജനാധിപത്യ രീതിയിൽ പെരുമാറാനറിയാത്ത സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു. ഇത്തരം രീതികൾ ആവർത്തിച്ചാൽ ഇലക്ഷൻ ചട്ടപ്രകാരം നിയമനടപടികളുമായി മുന്നോട്ട് പോകാനും യോഗം തീരുമാനിച്ചു.മുഹമ്മദ് എം വി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നൗഷാദ് ചേലേരി, ടി.മുനീർ, വിനോദ് കാറാട്ട്, നിഷ്ത്താർ കെ കെ എന്നിവർ സംസാരിച്ചു.