തദ്ദേശ തിരഞ്ഞെടുപ്പ് ; വെൽഫെയർ പാർട്ടിയുടെ പിന്തുണ യു ഡി എഫിന്


ചേലേരി മുക്ക് :- 
തദ്ദേശ തിരഞ്ഞെടുപ്പിൽ കൊളച്ചേരി പഞ്ചായത്തിലെ വാർഡ് - 13 ചേലേരി സെൻട്രലിൽ യു ഡി എഫിനെ പിന്തുണക്കാൻ ചേലേരിമുക്കിൽ ചേർന്ന വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.

വർഗീയ  ഫാസിസ്റ്റ് ശക്തികൾക്കെതിരെ  മതേതര കക്ഷികളെ പിന്തുണക്കുക എന്ന പാർട്ടി നയത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം വി മുഹമ്മദ് ,സെക്രട്ടറി നിഷ്ത്താർ കൂറ്റേരിക്കണ്ടി എന്നിവർ വ്യക്തമാക്കി.

യോഗത്തിൽ വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് ചേലേരി ,പി വി നൂറുദ്ധീൻ, സി പി ജബ്ബാർ മാസ്റ്റർ ,വെൽഫെയർ പാർട്ടി കാരയാപ്പ്, നൂഞ്ഞേരി വാർഡ് സ്ഥാനാർത്ഥികളായ എ വി നദീറ, സീനത്ത് കെ പി എന്നിവർ സംസാരിച്ചു.ഹാശിം പി വി സ്വാഗതവും ശിഹാബ് പി നന്ദിയും പറഞ്ഞു.

Previous Post Next Post