കയരളം :- പഴയ കാല മരം മുറി തൊഴിലാളി ബഡായി കണ്ണാട്ടൻ എന്നറിയപ്പെടുന്ന കെ.സി. കുഞ്ഞിക്കണ്ണൻ (85) വയസ് നിര്യാതനായി.
ലോക്ക് ഡൗൺ മുതൽ ആരോഗ്യപരമായി ഏറെ അവശതകളുണ്ടായിരുന്നു. കണ്ണൂർ ചൊവ്വയിലുള്ള പ്രത്യാശ ഭവൻ അനാഥാലയത്തിൽ കഴിയുകയായിരുന്ന ഇദ്ദേഹം അനാഥാലയത്തിൽ വെച്ച് ഇന്ന് പുലർച്ചേ മരണപ്പെടുകയായിരുന്നു.
ശവസംസ്കാരം ഇന്ന് പകൽ 11.10 ന് പയ്യാമ്പലത്ത് നടക്കും.