കമ്പിൽ വാർഡിലെ മത്സരം സഹോദരന്മാർ തമ്മിൽ ; ജേഷ്ഠൻ CPM സ്ഥാനാർത്ഥി അനുജൻ BJP സ്ഥാനാർത്ഥി


കമ്പിൽ :-
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൊളച്ചേരി പഞ്ചായത്തിലെ രണ്ടാം വാർഡായ കമ്പിൽ വാർഡിലെ മത്സരത്തിന് പ്രത്യേകതകൾ ഏറെയാണ്.ഇവിടെ മത്സരം കുടുംബാംഗങ്ങൾ  തമ്മിലാണ് എന്നതാണ് മറ്റു വാർഡുകളിൽ നിന്ന് ഇവിടെ സവിശേഷമാക്കുന്നത്. CPM സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ കുമാരനും BJP സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ സഹജനും ജേഷ്ഠാനുജൻമാരാണ്.( Kolachery varthakal Online ) .

കമ്പിൽ ചെറുക്കുന്ന് അരിങ്ങേത്തിലെ പള്ളേൽ കുഞ്ഞമ്പു - ചേയി ദമ്പതികളുടെ  ഒമ്പത് മക്കളിൽ മൂന്നാമത്തെ മകനായ എ കുമാരനും എട്ടാമത്തെ മകനായ സഹജനും ആദ്യകാലം മുതലേ സി പി എം പ്രവർത്തകരായിരുന്നു. 2010 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സഹജൻ ഇതേ വാർഡിലെ  LDF സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. മുസ്ലിം ലീഗിലെ കെ.കെ മുസ്തഫയുമായി മത്സരിച്ച ഇദ്ദേഹത്തിന് അന്ന് വിജയിക്കാൻ സാധിച്ചില്ല.

 സഹജൻ പിന്നീട് പാർട്ടി വിടുകയും 2015 ലെ തിരഞ്ഞെടുപ്പിൽ  ഇവരുടെ ഭാര്യ രാജിനി കെ ഇവിടെ NDA സ്ഥാനാർത്ഥിയായി  മത്സരിക്കുകയും ചെയ്തിരുന്നു. വ്യാപാരി വ്യവസായി സമിതിയുടെ കമ്പിൽ യൂണിറ്റ് പ്രസിഡൻ്റായ സഹജൻ വാർഡിലെ തൻ്റെ ജനസമ്മതി വോട്ടാക്കാനുള്ള പരിശ്രമത്തിലാണ്.(Kolachery varthakal Online ) .

കമ്പിലെ അറിയപ്പെടുന്ന  പൗര പൗരപ്രമുഖനും, ചെറുക്കുന്ന് LP സ്കൂൾ വികസന സമിതി ചെയർമാനും ,CPM മുൻ LC മെമ്പറുമായ എ.കുമാരൻ  കമ്പിലെ ആദ്യകാലത്തെ റോഡ് നിർമ്മാണത്തിൻ്റെയും അംഗനവാടിയുടെയും നിർമ്മാണത്തിൽ ഇദ്ദേഹത്തിൻ്റെ  കൈയൊപ്പ് ദൃശ്യമായിരുന്നു. കമ്പിൽ ടൗണിലെ ആദ്യ റോഡായ കമ്പിൽ ടാക്കീസ് ചെറുക്കുന്ന് റോഡിൻ്റെ നിർമ്മാണകമ്മിറ്റി കൺവീനർ ആയിരുന്നു ഇദ്ദേഹം.

മത്സരിക്കുന്ന  ജേഷ്ഠാനുജൻമാർക്ക് പറയാനുള്ളത് മത്സരം ആശയങ്ങൾ തമ്മിൽ മാത്രമാണെന്നും കുടുംബ ബന്ധത്തിന് ഈ മത്സരം ഒരു തരത്തിലും തടസ്സമാവില്ലെന്നുമാണ്.

UDF ൻ്റെ സിറ്റിംങ് സീറ്റായി കണക്കാക്കുന്ന ഈ വാർഡിൽ ലീഗ് സ്ഥാനാർത്ഥിയാണ് കഴിഞ്ഞ തവണ വിജയിച്ച് വാർഡ് മെമ്പർ ആയത്.  UDF സ്ഥാനാർത്ഥി പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാവാനിരിക്കുന്നതേയുള്ളൂ.

Previous Post Next Post