തെങ്ങ് ചെത്തുന്നതിനിടയിൽ ബോധരഹിതനായി തെങ്ങിൻ മുകളിൽ കുടുങ്ങിയ ചെത്തു തൊഴിലാളി മരിച്ചു


മയ്യിൽ  : -
തെങ്ങ് ചെത്തുന്നതിനിടയിൽ ബോധരഹിതനായി തെങ്ങിൻ മുകളിൽ കുടുങ്ങി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയ ചെത്തു തൊഴിലാളി മരിച്ചു . മയ്യിൽ കോൾത്തുരുത്തിയിലെ പുതിയ പുരയിൽ രവീന്ദ്രൻ ( 55 ) ആണ് ഇന്നലെ വൈകുന്നേരം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച്  മരണപ്പെട്ടത് .

 ശനിയാഴ്ച്ച രാവിലെ ഏഴോടെയായിരുന്നു സംഭവം . കോൾത്തുരുത്തി എ കെ ജി ഐലന്റിൽ തെങ്ങ് ചെത്താനായി കയറിയ രവീന്ദ്രനെ തെങ്ങിൽ അവശ നിലയിൽ കണ്ട് സഹപ്രവർത്തകർ അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തുകയായിരുന്നു . ഏറെ സാഹസികമായി താഴെയിറക്കിയ ഇദ്ദേഹം ഹൃദ്രോഗബാധിതനായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .

ഭാര്യ : ബിന്ദു ( മുല്ലക്കൊടി ) , മക്കൾ : അർജുൻ , രോഹിത്ത് . സഹോദരി : സതി.

Previous Post Next Post