മയ്യിൽ :- ലക്ഷക്കണക്കിന് രൂപ ചെലവിട്ട് പണികഴിപ്പിച്ച മയ്യിൽ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറാത്തതിൽ ബസ് സ്റ്റാൻഡിലെ വ്യാപാരികൾക്ക് പരാതി. നിരവധി യാത്രാക്കാർ ബസ് കാത്തിരുന്ന് മടുത്ത് ബസ് സ്റ്റാൻഡിൽ നിന്നിറങ്ങി അടുത്ത ബസ് സ്റ്റോപ്പിലേക്ക് പോകുന്നത് നിത്യസംഭവമാകുകയാണ്.
ബസ് വരാത്തതിനെ തുടർന്ന് ആളൊഴിഞ്ഞ സ്റ്റാൻഡിൽ കച്ചവടക്കാരും ഒഴിഞ്ഞു പോകാൻ തയ്യാറാവുകയാണ്. തുടർന്നാണ് വ്യാപാരികൾ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
എന്നാൽ, ഓടിയെത്താൻ വൈകുന്ന ഘട്ടങ്ങളിൽ മാത്രമാണ് സ്റ്റാൻഡിൽ കയറാതെ പോകുന്നതെന്നും ബസ് സ്റ്റാൻഡിലേക്കുള്ള റോഡിനിരുവശവും പാർക്കുചെയ്യുന്ന സ്വാകാര്യ വാഹനങ്ങൾ മൂലം ബസുകൾക്ക് സുഗമമായി പോകാൻ കഴിയാറില്ലെന്നും സ്വാകാര്യ ബസ് ജീവനക്കാരുടെ കൂട്ടായ്മയായ ബസ് മയ്യിൽ വാട്‌സ് ആപ് കൂട്ടായ്മ പറഞ്ഞു. ബസുകൾ സ്റ്റാൻഡിലേക്ക് പോുകന്നതിനായി പോലീസ് എയ്‌ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.