പുതിയതെരു :- പുതിയതെരു മാർക്കറ്റിൽ കടകളുടെ ഷട്ടർ കുത്തിപ്പൊളിച്ച് വ്യാപക കവർച്ച. മാർക്കറ്റിലെ നാസ്കോ സ്റ്റോർ, എസ്.എ അനാദി സ്റ്റോർ, വി.കെ സ്റ്റോർ, അനാദി ഖലീൽ സ്റ്റോർ, മുഹമ്മദ് കുഞ്ഞി, റഷീദ് മൊബൈൽ, കെ.കെ വെജിറ്റബിൾ സ്റ്റോർ, ഫാത്തിമ ഫൂട്ട് വേർ തുടങ്ങി അനേകം കടകളിൽ ഇന്നലെ കവർച്ചാ ശ്രമം നടന്നു. ഒരു കടയിൽ നിന്നും 25,000 രൂപയോളവും, മറ്റു ചില കടകളിലെ സാധനങ്ങളും നഷ്ട്ടപ്പെട്ടതായി ഉടമകൾ പറഞ്ഞു.(Kolachery varthakal online)
രാത്രി കൂരിരുട്ടിലാണ് കള്ളന്മാർ കവർച്ചയ്ക്ക് ശ്രമിക്കുന്നത്. മാർക്കറ്റിൽ ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും, രാത്രികാലങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും വ്യാപാരി വ്യവസായി സമിതി ചിറക്കൽ പഞ്ചായത്ത് ഭാരവാഹികളും, പുതിയതെരു യൂണിറ്റ് ഭാരവാഹികളും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
അതേസമയം, പ്രതികളെപ്പറ്റി കൂടുതൽ വിവരങ്ങൾ കിട്ടിയില്ലെന്നും, സമീപമുള്ള കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും വളപട്ടണം പൊലീസ് പറഞ്ഞു.