നാറാത്ത് :- നാറാത്തെ ആർ.പി മുസ്തഫ (60) ഇന്നു രാവിലെ ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
ഒട്ടേറെ സഹായ പ്രവർത്തനങ്ങൾ നാടിനു വേണ്ടി നടത്തുന്ന ഇദ്ദേഹം 'UAE നാറാത്ത് ഒരുമ ' യുടെ രക്ഷാധികാരിയാണ്.
പരേതരായ കെ.വി മൂസാൻ കുട്ടി ഹാജി, ആർ.പി സുലൈഖ ഹജ്ജുമ്മ എന്നിവരുടെ മകനാണ്.
ഭാര്യ:സുലൈഖ.
മക്കൾ: ഡോ. ഫയാസ്, അർഷാദ്, ഫാദിൽ, നഷ്‌ബ
സഹോദരങ്ങൾ :- ഇബ്‌റാഹിം, സൂപ്പി, മൊയ്‌ദീൻ, സത്താർ, ആദം കുട്ടി, മറിയം, സഫിയ, ഫാത്തിമ .
ഭാര്യയും മൂന്നു മക്കളും ദുബായിലാണ് താമസിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ദുബായ് സോനാപൂർ ഖബർസ്ഥാനിൽ ഖബറടക്കും.