ഇന്ന് അന്തര്‍ദേശീയ വിദ്യാര്‍ത്ഥി ദിനം


ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ നവംബര്‍ 17 ന് അന്തര്‍ദേശീയ വിദ്യാര്‍ത്ഥി ദിനം ആചരിക്കുന്നു. 

ഈ ദിനാചരണത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ മാറ്റിവച്ച് ലോകത്തെ പല സര്‍വകലാശാലകളും ഇതേ ദിനം വിദ്യാര്‍ത്ഥി ദിനമായി ആചരിക്കാറുണ്ട്.

അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളുടെ ബഹു സാംസ്കാരികതയുടെ പശ്ഛാത്തലത്തിലാണ് രാഷ്ട്രീയ ചായ്വുകളൊന്നുമില്ലാതെയാണ് സര്‍വകലാശാലകള്‍ ഈ ദിനം ആചരിക്കുന്നത്. 

വാസ്തവത്തില്‍ നാസി ആക്രമണത്തോട് ബന്ധപ്പെട്ടാണ് നവംബര്‍ 17 വിദ്യാര്‍ത്ഥി ദിനമായി മാറുന്നത്. 1939 ല്‍ ചെക്കോസ്ളോവാക്കിയ പിടിച്ചടക്കിയ നാസിപ്പട ജ-ന്‍ ഓക് ലെറ്റാളിനെ വധിക്കുകയും 9 വിദ്യാര്‍ത്ഥി നേതാക്കളെ തെരഞ്ഞുപിടിച്ച് കൊല്ലുകയും ചെയ്തു . 

യൂണിവേഴ്സിറ്റി ഓഫ് പ്രേഗിലേക്ക് ഇരമ്പിക്കയറി അവിടത്തെ 1200 ലേറെ വിദ്യാര്‍ത്ഥികളെ പിടിച്ചുകൊണ്ടുപോയി പീഢന ക്യാമ്പുകളില്‍ കൊണ്ടിടുകയും ചെക്കോസ്ളോവാക്കിയയിലെ എല്ലാ സര്‍വകലാശാലകളും കോളേജ-ുകളും പൂട്ടിയിടുകയും ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് നവംബര്‍ 17 വിദ്യാര്‍ത്ഥിദിനമായി ആചരിക്കുന്നത്. 

1941 ല്‍ ലണ്ടനിലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്. അഭയാര്‍ത്ഥികളായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ഇന്‍റര്‍നാഷണല്‍ സ്റ്റുഡന്‍റസ് കൗണ്‍സിലാണ് ഈ ദിനാചരണത്തിന് ആഹ്വാനം നല്‍കിയത്. പിന്നീടത് യൂറോപ്പിലെങ്ങും വിദ്യാര്‍ത്ഥി ദിനമായി തീര്‍ത്തു. 

ഏറെ താമസിയാതെ ഐക്യരാഷ്ട്രസഭയും മറ്റു പല രാജ-്യങ്ങളും വിദ്യാര്‍ത്ഥിദിനം ആചരിച്ചു തുടങ്ങി.

Previous Post Next Post