LDF കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കണ്ണൂർ :- ഡോ.കെ ഷെറിൻ ഖാദർ കണ്ണൂർ ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷൻ LDF സ്ഥാനാർത്ഥിശ്രീജിനി എൻ വി മയ്യിൽ ഡിവിഷനിൽ നിന്നും ജനവിധി തേടും.( Kolachery Varthakal online)
കണ്ണൂർ ജില്ലാപഞ്ചായത്തിലെ 24 മണ്ഡലങ്ങളിലും മത്സരിക്കുന്ന സ്ഥാനാര്ത്ഥികളെ എല്.ഡി.എഫ് ജില്ലാകമ്മിറ്റിയോഗം അംഗീകരിച്ചതായി എല്.ഡി.എഫ് ജില്ലാ കൺവീനർ കെ പി സഹദേവന് അറിയിച്ചു. രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളിലെ പ്രഗത്ഭരായ വ്യക്തികളെയാണ് സ്ഥാനാര്ത്ഥികളായി എല്.ഡി.എഫ് നിശ്ചയിച്ചിരിക്കുന്നത്. സീറ്റ് വിഭജനം പൂര്ത്തികരിച്ചതിന് ശേഷം എല്.ഡി.എഫിലെ ഘടകകക്ഷികള്ക്ക് അനുവദിച്ച മണ്ഡലങ്ങളില് അതത് പാര്ട്ടികളാണ് സ്ഥാനാര്ത്ഥികളെ തീരുമാനിച്ചത്.
എല്ലാ ജില്ല/ബ്ലോക്ക് മണ്ഡലാടിസ്ഥാനത്തിലും ഗ്രാമപഞ്ചായത്ത്/മുന്സിപ്പല്-കോര്പ്പറേഷന് തലങ്ങളിലും അതത് വാര്ഡടിസ്ഥാനത്തിലും എല്.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗങ്ങള് നവംബര് 15 നകം നടത്തും. സ്ഥാനാര്ത്ഥികള് വ്യക്തികളെയും സ്ഥാപനങ്ങളെയും സന്ദര്ശിക്കുന്ന ആദ്യഘട്ട പ്രവര്ത്തനങ്ങള് നവംബര് 20 വരെ സംഘടിപ്പിക്കും. 2 പ്രവര്ത്തകര് വീതമുള്ള എല്.ഡി.എഫ് സ്ക്വാഡുകള് നവംബര് 15നും 20നും ഇടയില് ഗൃഹസന്ദര്ശനം നടത്തും.
എല്ലാ തിരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങളും കോവിഡ് പ്രോട്ടോകോള് പാലിച്ചുകൊണ്ടായിരിക്കും നടത്തുക. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും, 11 ബ്ലോക്ക് പഞ്ചായത്തുകളിലും, 8 മുന്സിപ്പാലിറ്റിയിലും, കണ്ണൂര് കോര്പ്പറേഷനിലും സീറ്റ് വിഭജനം പൂര്ത്തികരിച്ചു കഴിഞ്ഞിട്ടുണ്ട്. മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ സ്ഥാനാര്ത്ഥികളെ വരും ദിവസങ്ങളില് അതത് തലങ്ങളില് എൽ.ഡി.എഫ് പ്രഖ്യാപിക്കും.