കൊളച്ചേരിയിൽ UDF വിമതർ ഏറുന്നു ;എട്ടാം വാർഡിൽ മുൻ പഞ്ചായത്ത് അംഗം സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി പത്രിക നൽകി



കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മുൻ പഞ്ചായത്ത് അംഗവും  സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാനുമായിരുന്ന  കോൺഗ്രസ്സിലെ  ചന്ദ്രത്തിൽ മുഹമ്മദ് പത്രിക നൽകി.


നിലവിൽ പളളിപ്പറമ്പ് വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി പാർട്ടി നിശ്ചയിച്ചിരിക്കുന്നത് കോൺഗ്രസ്സിലെ കെ അഷ്റഫിനെയാണ്.എൽ ഡി എഫ് സ്ഥാനാർത്ഥി സി കെ മുഹമ്മദ് കുഞ്ഞിയുമാണ്.

ബി ജെ പി സ്ഥാനാർത്ഥിയായ ദിലീപ് ഇന്ന്  പത്രിക നൽകിയിട്ടുണ്ട്.

Previous Post Next Post