ബയോഫ്ലോക് മത്സ്യ കൃഷി വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു
കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഗുണഭോക്താവായ ശ്രീ. ടി. ഒ. നാരായണൻകുട്ടിയുടെ ബയോഫ്ലോക് ഗിഫ്റ്റ് മത്സ്യകൃഷിയുടെ വിളവെടുപ്പ് ഉദ്‌ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് മെമ്പർ ശ്രീ. യൂസഫ് പാലക്കൽ നിർവഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 8 യൂണിറ്റ് ബയോഫ്ലോക് ഗിഫ്റ്റ് മത്സ്യകൃഷിയും 8യൂണിറ്റ് വീട്ടുവളപ്പിലെ മത്സ്യകൃഷിയും (ആസ്സാം വാള ) നടപ്പിലാക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത്, ഫിഷറീസ് ഡിപ്പാർട്മെന്റ് എന്നിവയുമായി ചേർന്നുള്ള പദ്ധതിയിൽ യൂണിറ്റ് കോസ്റ്റിൻ്റെ 40%ആണ് കർഷകന് ലഭിക്കുന്ന സബ്‌സിഡി.