ചേലേരി :- കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ബിൽ പിൻവലിക്കണമെന്നും, നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച കേരള ഗവർണറെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ആഹ്വാനം ചെയ്ത കർഷക സമര ഐക്യദാർഢ്യ പ്രകടനം ചേലേരി ടൗണിൽ സംഘടിപ്പിച്ചു.
കൊളച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനത്തിന് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, അബ്ദു പള്ളിപ്പറമ്പ്, ഇസ്മായിൽ കായച്ചിറ, എ.പി. നൂറുദ്ധീൻ ദാലിൽ,സഈദ് നൂഞ്ഞേരി , നവാസ് കയ്യങ്കോട്, സലാം കമ്പിൽ , ഖിളർ നൂഞ്ഞേരി , ടി ലത്തീഫ് , അന്തായി കാരയാപ്പ്, അർഷാദ് നൂഞ്ഞേരി , മുസമ്മിൽ ദാലിൽ, ടി.വി. നൗഫൽ, റഊഫ്, എം സകരിയ്യ തുടങ്ങിയവർ നേതൃത്വം നൽകി.