ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐൻസി കോൺഗ്രസ്), ഇന്ത്യയിലെ രണ്ട് പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും പഴയതും വലിയതുമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ് .1885 ൽ ബ്രിട്ടീഷ് ഭരണകാലത്ത് അലൻ ഒക്ടാവില്ലൻ ഹ്യൂം , ദാദാഭായി നവറോജി, ഡിൻഷൗ എദുൽജി വച്ച എന്നിവർ ചേർന്നാണ് ഇത് രൂപീകരിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റ മധ്യത്തിലും ഇന്ത്യൻ സ്വാതന്ത്ര്യസമരം ത്തിലും കേന്ദ്ര ബിന്ദുവായിരുന്ന കോൺഗ്രസ് 1.5 കോടി സജീവ അംഗങ്ങളും 7 കോടി സമര സേനാനികളുമായി അന്നത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി ഭരണത്തിനെതിരെ സമരം നയിച്ചു.
1947ലെ സ്വതന്ത്ര്യാലബ്ദിക്കു ശേഷം കോൺഗ്രസ് ഇന്ത്യയിലെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായി മാറി. സ്വാതന്ത്ര്യത്തിനു ശേഷം നടന്ന 15 ലോകസഭാ തിരഞ്ഞെടുപ്പിൽ ആറു തവണയും വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ കോൺഗ്രസ് നാലു തവണ മുന്നണി സംവിധാനത്തോടെയും ഭരണത്തിലെത്തിയിട്ടുണ്ട്. ജവഹർലാൽ നെഹ്രു മുതൽ മൻമോഹൻ സിംഗ് വരെ ഏഴു കോൺഗ്രസ് പ്രധാനമന്ത്രിമാർ രാജ്യം ഭരിച്ചിട്ടുണ്ട്.
1937-ൽ നടന്ന കോൺഗ്രസ്സ് പ്രവർത്തക സമിതിയോഗത്തിൽ ആചാര്യ കൃപലാനി , വല്ലഭഭായി പട്ടേൽ, അച്യുത പടവർദ്ധൻ, ആചാര്യ നരേന്ദ്രദേവ, ഗോവിന്ദ വല്ലഭ പാന്ത് തുടങ്ങിയവർ
ചരിത്രം
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചരിത്രം (INC) രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളായിട്ടുള്ളതാണ്:
സ്വാതന്ത്ര്യത്തിന് മുൻപുള്ള കാലഘട്ടം, ഈ സമയത്ത് സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകിയ സംഘടനയായിരുന്നു ഇത്.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന് ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയായി മാറി.
കോൺഗ്രസിന്റെ ആദ്യ സമ്മേളനം1885
വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലൻ ഒക്ടേവിയൻ ഹ്യൂം മുൻകയ്യെടുത്താണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1885-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ടത്. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തിൽ ഈ പ്രസ്ഥാനം എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല. 1884ൽ രൂപവൽകരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ യൂണിയൻ എന്ന സംഘടന പേരുമാറ്റിയാണു് 1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസായതു്. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിൻ പ്രഭുവിന്റെ അനുമതിയോടെയും പിന്തുണയോടെയും സ്കോട്ട്ലൻഡുകാരനായ ഏ.ഓ. ഹ്യൂം കോൺഗ്രസിന്റെ രൂപവത്കരണ സമ്മേളനം വിളിച്ചു ചേർത്തു.
ഡബ്ല്യു.സി. ബാനർജിയായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ അധ്യക്ഷൻ. ആദ്യ സമ്മേളനം പുണെയിൽ വിളിച്ചുചേർക്കാനായിരുന്നു തീരുമാനമെങ്കിലും പ്ലേഗുബാധ വ്യാപകമായതിനെത്തുടർന്ന് സമ്മേളനം ബോംബെയിലേക്ക് (മുംബൈ) മാറ്റുകയായിരുന്നു. *1885 ഡിസംബർ 28 മുതൽ 31 വരെയാണ് ആദ്യ സമ്മേളനം ചേർന്നത്.* ആദ്യ യോഗത്തിൽ 72 പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യൻ ദേശീയ വാദത്തിന്റെ പിതാവായി അറിയപ്പെടുന്ന ദാദാഭായി നവറോജി ആദ്യകാലത്തെ പ്രധാനനേതാക്കളിലൊരാളായിരുന്നു. ഏ.ഓ. ഹ്യൂം കോൺഗ്രസിന്റെ ആദ്യ സെക്രട്ടറിയുടെ ചുമതല വഹിച്ചു.
1897ൽ അമരാവതിയിൽ വെച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷസ്ഥാനം വഹിച്ച ശ്രീമാൻ ചേറ്റൂർ ശങ്കരൻ നായർ ആ പദവിയിലെത്തുന്ന ആദ്യ മലയാളി എന്ന വിശേഷണത്തിന് അർഹനായി
1907 മുതൽ 1916 വരെ കോൺഗ്രസ് രണ്ടു വിഭാഗങ്ങളായി ഭിന്നിച്ചു് നിന്നു. ബാല ഗംഗാധര തിലകന്റെ നേതൃത്വത്തിൽ തീവ്രവാദികളും ഗോപാലകൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിൽ മിതവാദികളുമായി മത്സരിച്ചു. ഇക്കാലത്തു് സംഘടനയുടെ നിയന്ത്രണം മിതവാദികൾക്കായിരുന്നു. . ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് തുടങ്ങിയവരായിരുന്നു തീവ്രവാദി വിഭാഗത്തെ നയിച്ചത്
കൂടുതൽ വായനക്കായി -
https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%95%E0%B5%8B%E0%B5%BA%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D?wprov=sfla1