മയ്യിൽ :- മയ്യില്‍ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി റിഷിനയെ നാളെ തിരഞ്ഞെടുക്കും. നാളെ രാവിലെ 11 മണിക്കാണ് പ്രസിഡൻറ് തിരഞ്ഞെടുപ്പ്. വൈസ് പ്രസിഡൻ്റായി എ ടി ചന്ദ്രനെയും നാളെ തിരഞ്ഞെടുക്കും.
മയ്യിൽ പഞ്ചായത്തിലെ 18 വാർഡില്‍ 16 വാര്‍ഡുകളില്‍ വിജയിച്ചാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്.രണ്ടു വാർഡിലാണ് യു ഡി എഫ് വിജയിച്ചത്.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ബിഎ ജേർണലിസം ആൻറ് മാസ് കമ്യൂണിക്കേഷനിൽ ഒന്നാം റാങ്കോടെ ജയിച്ച റിഷ്ന പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്ന് രണ്ടാം റാങ്കോടെ എം എ കമ്യൂണിക്കേഷൻ പഠനം പൂർത്തിയാക്കി. പി ജി പഠനത്തിനിടെ ആദ്യ ശ്രമത്തിൽ തന്നെ യുജിസി നെറ്റ് യോഗ്യത. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ JRF ഉം ലഭിച്ചു. ഏഴ് വർഷമായി കോളേജ് അധ്യാപന രംഗത്ത്. കണ്ണൂർ സർവകലാശാലയിൽ ജേർണലിസം അധ്യാപിക തസ്തികയിൽ നിന്നും രാജിവച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
സിപിഐ എം തായംപൊയിൽ ബ്രാഞ്ച് അംഗമായി പ്രവർത്തിക്കുന്ന സഖാവ് ഗ്രന്ഥശാലാ പ്രവർത്തന രംഗത്തും സജീവമാണ്.തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം നിർവാഹക സമിതി അംഗവും യുവജനവേദി കൺവീനറുമാണ്. മികച്ച വനിതാവേദിക്കുള്ള ഈ വർഷത്തെ ജി ഡി മാസ്റ്റർ പുരസ്കാരത്തിന് സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം അർഹമായതിന് പിന്നിൽ റിഷ്ന ഉൾപ്പെടുന്ന വനിതാ വേദി വിങ് നടപ്പാക്കിയ നൂതനാശയങ്ങൾ തന്നെ. മികച്ച പ്രഭാഷക കൂടിയാണ് റിഷ്ന.
മയ്യിൽ ഏരിയാ കമ്മിറ്റി അംഗമായ എ ടി രാമചന്ദ്രൻ മയ്യിൽ പഞ്ചായത്തിലെ പതിനേഴാം വാർഡായ അരിമ്പ്രയിൽ നിന്നുമാണ് വിജയിച്ചത്.