കെ.രമേശൻ നാറാത്ത് പഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റ് ; കെ ശ്യാമള വൈസ് പ്രസിഡൻറ്


നാറാത്ത്:-
നാറാത്ത് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ ആയി  കെ.രമേശനെ എൽ ഡി എഫ് നിശ്ചയിച്ചു.നിലവിലെ പഞ്ചായത്ത് പ്രസിഡൻ്റ് കെ ശ്യാമള വൈസ് പ്രസിഡൻ്റാവും. 

 പഞ്ചായത്തിലെ ഏഴാം വാർഡായ മാലോട്ട് സൗത്തിൽ മത്സരിച്ച് 84 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രമേശൻ, പത്തു വർഷത്തിലേറെയായി ഡി.വൈ.എഫ്.ഐ തളിപ്പറമ്പ് വില്ലേജ് പ്രസിഡന്റ് ആയിരുന്നു. സി.പി.എം സൗത്ത് ലോക്കൽ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.  

 പഞ്ചായത്തിൽ നാളെ രാവിലെ 11 മണിക്ക്  നടക്കുന്ന യോഗത്തിലാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. ഇത്തവണ എൽ.ഡി.എഫിന് ഒൻപത് സീറ്റും, യു.ഡി.എഫിന് എട്ട് സീറ്റുമാണ് ലഭിച്ചത്.

Previous Post Next Post