ചേലേരി: എസ് എസ് എഫ് കമ്പില്‍ ഡിവിഷന്‍ കമ്മിറ്റി ചേലേരി വാദി രിഫാഈ കൺവെൻഷൻ സെന്ററിൽ നടത്തിയ സ്റ്റുഡന്‍റ്സ് കോണ്‍ഗ്രസ് പ്രൗഢമായി സമാപിച്ചു.
രാവിലെ പത്ത് മണിക്ക് പ്രസിഡണ്ട് ഷാഫി അമാനി മയ്യില്‍ പതാക ഉയര്‍ത്തി സമാരംഭം കുറിച്ച പരിപാടി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടന്ന 'വിദ്യാര്‍ത്ഥിത്വം വിദ്യാഭ്യാസം' സെഷനില്‍ ഡോ.ഫൈസല്‍ അഹ്‌സനി ഉളിയിൽ, നിലപാട് സെഷനില്‍ ജില്ല പ്രസിഡണ്ട് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, മതം, രാഷ്ട്രം, രാഷ്ട്രീയം സെഷനില്‍ അഫ്സല്‍ സഖാഫി ചെറുമോത്ത്, നേരിന്‍റെ രാഷ്ട്രീയം സെഷനില്‍ ശഫീഖ് സിദ്ധീഖി മുഴക്കുന്ന്, കെ.എ.സഹീര്‍ (എസ്.എഫ്.ഐ), മുഹമ്മദ് റിബിന്‍ (കെ.എസ്.യു), ഇജാസ് ആറളം (എം.എസ്.എഫ്) ലിബറലിസം, ലൈംഗികത, അരാചകത്വം സെഷനില്‍ അനസ് അമാനി തളിപ്പറമ്പ്, സത്താര്‍ അഹ്സനി മുതുകുട തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് ഉവൈസ് സഖാഫി മാലോട്ട്, റഷീദ് ദാരിമി നൂഞ്ഞേരി, മുനവിര്‍ അമാനി പുറത്തീല്‍, അശ്രഫ് സഖാഫി പള്ളിപ്പറമ്പ്, അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ ആയിപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു. നൂറോളം വൈസ് ലൈന്‍ അംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ സാലിം പാമ്പുരുത്തി സ്വാഗതവും, ജാബിര്‍ മയ്യില്‍ നന്ദിയും അറിയിച്ചു.