യുവാക്കളുടെ മനസ്സാന്നിധ്യത്തിൽ ഒഴിവായത് വൻ തീപ്പിടിത്തം


മയ്യിൽ: നട്ടുച്ചനേരം കത്തിപ്പടർന്ന തീ അണച്ച് നാല് യുവാക്കൾ. ഇവരുടെ മനസ്സാന്നിധ്യത്തിൽ തീ അണച്ചതിലൂടെ ഒഴിവായത് വൻ അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം.


മയ്യിൽ കണ്ടക്കൈ റോഡ് കവലക്ക് സമീപത്തെ കമ്പിൽ സ്വദേശിയുടെ പറമ്പിലാണ് തീ പടർന്നത്. അരയേക്കറിലധികം പറമ്പ് കത്തിയതിനുശേഷം ആൾപാർപ്പുള്ള വീട്ടിലേക്ക് പടരുമായിരുന്ന തീ മയ്യിലിലെ സന ട്രാവൽസ് ഉടമ കെ.മഹമൂദ്, ഗുഡ്‌സ് ഓട്ടോ ഡ്രൈവർ സി.കെ.ലത്തീഫ്, മുഹമ്മദ് ഇർഷാദ് എന്നിവരുടേ നേതൃത്വത്തിൽ അണക്കുകയായിരുന്നു. സമീപത്തെ വീടുകളിലെത്തി മോട്ടോറിൽനിന്ന് പൈപ്പുകൾവഴി വെള്ളം ചീറ്റിയാണ് ഇവർ തീ അണച്ചത്

Previous Post Next Post