കൊളച്ചേരി:- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കമ്പിൽ രണ്ടാം വാർഡിലെ LDF സ്ഥാനാർഥി എ.കുമാരൻ ജയിച്ച് വന്നാൽ നടപ്പിലാക്കുന്ന പദ്ധതികൾ വിശദീകരിച്ച് കൊണ്ടുള്ള പ്രകടന പത്രിക പ്രകാശനം ചെയ്തു .
എരിഞ്ഞീക്കീൽ ജ്വല്ലറി ഉടമ ഇ പി ബാലകൃഷ്ണന് നൽകി സ്ഥാനാർഥി എ.കുമാരൻ പ്രകാശനം ചെയ്തു.
വാർഡ് സെക്രട്ടറി ഏ.ഒ.പവിത്രൻ ,സാംസ്കാരിക പ്രവർത്തകൻ എ.കൃഷ്ണൻ ,പ്രവാസി പി.സന്തോഷ് ,ടി പി അനിൽകുമാർ പങ്കെടുത്തു.