കൊളച്ചേരിയിൽ ഭരണ തുടർച്ചയ്ക്കായി UDF, ചരിത്രം തിരുത്താനുറച്ച് LDF, സാനിധ്യമറിയിക്കാൻ NDA


കൊളച്ചേരി :-
പഞ്ചായത്തിൻ്റെ രൂപീകരണത്തിന് ശേഷം  തിരഞ്ഞെടുപ്പിലൂടെ  UDF നെ മാത്രം  ഭരണത്തിലേറ്റിയ ചരിത്രമാണ് കൊളച്ചേരിക്ക്. UDF മാത്രം ഭരിച്ച പഞ്ചായത്ത്... ആ ഭരണ തുടർച്ച തന്നെയാണ് UDF ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ലക്ഷ്യമിടുന്നതും.

അയൽ പഞ്ചായത്തുകളിൽ തുടർഭരണങ്ങൾ കാലാകാലങ്ങളായി നടത്തുമ്പോഴും കൊളച്ചേരിയിൽ  മാത്രം കിട്ടാക്കനിയായ ഭരണം പിടിക്കാനുള്ള തന്ത്രങ്ങളുമായി LDF ഉം തിരഞ്ഞെടുപ്പ് ഗോദ്ദയിൽ ശക്തമായ സാനിധ്യമായി നിലകൊള്ളുന്നു.

BJP ജനപ്രതിനിധിയെ പഞ്ചായത്തിലെത്തിച്ച് സാനിധ്യമുറപ്പിക്കാൻ BJP സജ്ജീവ സാന്നിധ്യമായി രംഗത്തുണ്ട്.

വെൽഫയർ പാർട്ടിയും SDPI യും തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി ശക്തി തെളിയിക്കാൻ ഒരുങ്ങുന്നു.

 നാളെ പോളിംങ് ബൂത്തിലേക്ക് ചെല്ലുമ്പോഴുള്ള കൊളച്ചേരിയുടെ നേർച്ച് ചിത്രം ഇങ്ങനെ വരച്ചെടുക്കാം...

മൊത്തം 17 വാർഡുകളും 22,618 വോട്ടർമാരുമാണ് കൊളച്ചേരിയിലുള്ളത്.12,295 സ്ത്രീ വോട്ടർമാരും 10323 പുരുഷ വോട്ടർമാരുമുണ്ട് പഞ്ചായത്തിൽ.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ UDF ന് 11 സീറ്റും (8 മുസ്ലിം ലീഗ് ,3 കോൺഗ്രസ്സ് ) LDF ന് 5 സീറ്റും (4 സി പി എം, 1 സി പി ഐ ) BJP ക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

കഴിഞ്ഞ ഭരണകാലത്ത് 3 പഞ്ചായത്ത് പ്രസിഡൻ്റുമാർ ഭരിച്ച പഞ്ചായത്തെന്ന ഖ്യാതി കൊളച്ചേരി പഞ്ചായത്തിന് മാത്രം അവകാശപ്പെട്ടതായിരിക്കും. ആദ്യ രണ്ട് വർഷക്കാലം കെ സി പി ഫൗസിയ യും പിന്നീട് കെ എം പി സറീനയും പിന്നീട് കെ താഹിറയും പ്രസിഡൻ്റുമാരായി. മൂന്നു പേരും മുസ്ലിം ലീഗ് മെമ്പർമാർ ആണെങ്കിലും ഇതിൽ കെ എം പി സറീന പ്രസിഡൻ്റായത് എൽ ഡി എഫ്, ബിജെപി, കോൺഗ്രസ്സ് അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു എന്നത് മറ്റൊരു വസ്തുത.

ഇത്തവണ UDF ഉം  LDF ഉം 17 സീറ്റുകളിലും NDA 13 സീറ്റുകളിലും മത്സര രംഗത്തുണ്ട്. കോൺഗ്രസ്സ് 9 സീറ്റിലും മുസ്ലിം ലീഗ് 8 സിറ്റിലും ഇത്തവണ മത്സരിക്കുമ്പോൾ സി പി എം 14 സീറ്റിലും സി പി ഐ 3 സീറ്റിലും ജനവിധി തേടുന്നു.

UDF ൻ്റെ സ്ഥാനാർത്ഥികളിൽ വാർഡ് 14 ലെ   സ്ഥാനാർത്ഥി സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ LDF ൻ്റെ 17 പേരിൽ 6 പേർ സ്വതന്ത്ര സ്ഥാനാർത്ഥികളാണ്.വാർഡ് 3,6,8,9,11,17 വാർഡുകളിൽ LDF ന്  സ്വതന്ത്ര സ്ഥാനാർത്ഥികളാണ്.

SDPI വാർഡ് 1,3,8, 10, 17 ൽ കണ്ണട ചിഹ്നത്തിൽ ജനവിധി തേടുമ്പോൾ വെൽഫയർ പാർട്ടി  11, 12 വാർഡുകളിൽ ഗ്യാസ് സിലിണ്ടർ ചിഹ്നത്തിലുമാണ് ജനവിധി തേടുന്നത്.

വിമത സ്ഥാനാർത്ഥികളായി കൂടുതൽ പേർ ആദ്യം രംഗത്തെത്തിയെങ്കിലും ചിലർ എതിർ പാർട്ടിക്കാരുടെ സ്ഥാനാർത്ഥിയായി മാറുന്ന കാഴ്ചയും കൊളച്ചേരിയിൽ തിരഞ്ഞെടുപ്പ് രംഗത്ത് ദൃശ്യമായി. എങ്കിൽ സ്വതന്ത്രരായി മത്സരിക്കുന്ന രണ്ടും മൂന്നും വാർഡുകളിലെ വിമത സ്ഥാനാർത്ഥികൾ ജയപരാജയത്തിൽ നിർണ്ണായക സ്വാധീനം ഉണ്ടാക്കുമെന്ന് വിലയിരുത്തുന്നു.

മൊത്തം 56 സ്ഥാനാർത്ഥികളാണ് കൊളച്ചേരി പഞ്ചായത്തിൽ ജനവിധി തേടുന്നത്. 22618 വോട്ടർമാർക്കായി 31 ബൂത്തുക്കൾ സജ്ജീകരിച്ചു കഴിഞ്ഞു.വാർഡ് 5 ,14, 16 ൽ ഓരോ വിതം ബൂത്തുകളും  മറ്റു വാർഡുകളിൽ രണ്ടു വീതം ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.

എളയാവൂർ സി എച്ച് എം ഹയർ സെക്കൻ്ററി സ്കൂളിലാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിരിക്കുന്നത്.

Previous Post Next Post