വിവിധ കെല്‍ട്രോണ്‍ സ്ഥാപനങ്ങള്‍ക്കായി 25 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. ഇലക്ട്രോണിക് വിപ്ലവത്തിന്റെ തുടക്കകാലത്താണ് കെല്‍ട്രോണ്‍ ആരംഭിച്ചത്. പല കാരണങ്ങള്‍ കൊണ്ടും ആ സാധ്യതകള്‍ പ്രയോജനപ്പെടുത്താനായില്ല. കേരളത്തിലെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ വ്യവസായത്തിന്റെ നട്ടെല്ലായി ഇനിയും കെല്‍ട്രോണ്‍ തുടരും. വിവിധ കെല്‍ട്രോള്‍ സ്ഥാപനങ്ങള്‍ക്കായി 25 കോടി രൂപ വകയിരുത്തും. ആമ്പല്ലൂരിലെ ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍ പാര്‍ക്കിന്റെ നിര്‍മാണം ഊര്‍ജിതപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് ആറിന പദ്ധതികള്‍ പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്നൊവേഷന്‍ സോണുകള്‍ ആരംഭിക്കും. വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സ്റ്റാര്‍ട്ട്അപ്പുകളെ ബോധപൂര്‍വം ബന്ധപ്പെടുത്തുന്ന പരിപാടിയാണിത്. ഇന്നൊവേഷന്‍ പ്രോത്സാഹന സ്‌കീമുകളിലൂടെ രൂപംകൊള്ളുന്ന ഉത്പന്നങ്ങളെ വാണിജ്യ അടിസ്ഥാനത്തില്‍ സംരംഭങ്ങളാക്കി മാറ്റുന്നതിന് സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കും. ഐടിയില്‍ മാത്രമല്ല മറ്റ് മേഖലകളിലും സ്റ്റാര്‍ട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് വീരേന്ദ്ര കുമാറിന് സമുചിത സ്മാരകം നിർമിക്കാൻ ബജറ്റിൽ അഞ്ച് കോടി വകയിരുത്തി. കോഴിക്കോടായിരിക്കും സ്മാരകം നിർമിക്കുക.
അന്തരിച്ച കവയിത്രി സുഗതകുമാരിക്ക് സ്മാരകം തീർക്കാൻ രണ്ട് കോടി മാറ്റിവച്ചു. ആറന്മുളയിലായിരിക്കും സ്മാരകം നിർമിക്കുക.
അതേസമയം, പത്രപ്രവർത്തക പെൻഷൻ ആയിരം രൂപ വർധപ്പിച്ചു. നോൺ ജേണലിസ്റ്റ് പെൻഷനിലും വർധനുണ്ട്. തിരുവനന്തപുരത്ത് വനിതാ മാധ്യമ പ്രവർത്തകർക്ക് താമസ സൗകര്യത്തോടു കൂടിയ പ്രസ് ക്ലബ്ബ് നിർമിക്കുമെന്നും മന്ത്രി അറിയിച്ചു.