കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 60 ലക്ഷത്തിന്റെ സ്വർണവുമായി മൂന്നുപേർ പിടിയിൽ. 1184 ഗ്രാം സ്വർണവുമായി ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് റിയാസിൽ നിന്നും 17.43 ലക്ഷത്തിന്റെ 345 ഗ്രാമും, ദോഹയിൽ നിന്നെത്തിയ വയനാട് സ്വദേശി മുഹമ്മദ് ഫൈസലിൽ നിന്നും 17.63 ലക്ഷത്തിന്റെ 349 ഗ്രാമും ദോഹയിൽ നിന്നെത്തിയ നാദാപുരം സ്വദേശി മുഹമ്മദ് ഷബീറിൽ നിന്നും 24.75 ലക്ഷത്തിന്റെ 490 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ജോയിന്റ് കമ്മീഷണർ എസ് കിഷോർ, അസിസ്റ്റന്റ് കമ്മീഷണർ വെങ്കട്ട് നായിക്, സൂപ്രണ്ട്മാരായ കെ സുകുമാരൻ, സിവി മാധവൻ, ഇൻസ്‌പെക്ടർമാരായ എൻ അശോക് കുമാർ, കെവി രാജു, ബി യധുകൃഷ്ണ, സന്ദീപ് കുമാർ, സോണിത് കുമാർ തുടങ്ങിയവരാണ് കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; 60 ലക്ഷത്തിന്റെ സ്വർണവുമായി മൂന്നുപേർ പിടിയിൽ