ജീർണ്ണാവസ്ഥയിലായ ബസ്സ് വെയ്റ്റിങ്ങ് ഷെൽട്ടർ പുതുക്കിപ്പണിയണം




ചേലേരി :- കൊളച്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ബസ്സ് വെയ്റ്റിങ്ങ് ഷെഡ്ഡ് അപകടാവസ്ഥയിലായിട്ട് നാളേറെയായി.അപകട ഭീഷണി ഉയർത്തി നിൽക്കുന്ന ഈ ഷെൽട്ടൽ പൊളിച്ചു കളഞ്ഞ് പുതിയത് നിർമ്മിച്ചില്ലെങ്കിൽ വൻ ദുരന്തത്തിന് തന്നെ ഇത് കാരണമായേക്കാം.കൊളച്ചേരി PHC യിൽ വരുന്ന നിരവധി രോഗികൾ അടക്കം അനേകം പേർ ബസ്സ് കാത്തിരിക്കുന്ന ബസ്സ് ഷെൽട്ടർ ആണ് ഇത്.

അപകടാവസ്ഥയിൽ ആയ ബസ്സ് ഷെൽട്ടൽ  എത്രയും പെട്ടെന്ന്  പുതുക്കിപ്പണിയണമെന്ന് ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ആവശ്യപ്പെട്ടു. ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് പി.വി.വേണു ഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇ.പി. ഗോപാലകൃഷ്ണൻ , പി.വി.ദേവരാജൻ വാർഡ് മെംബർ വി.വി.ഗീത എന്നിവർ സംസാരിച്ചു.

ബസ്സ് ഷെൽട്ടർ പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് നൂറിൽപരം ആളുകൾ ഒപ്പിട്ട നിവേദനം ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പഞ്ചായത്ത് സിക്രട്ടറിക്ക് നല്കുകയും ചെയ്തു.

Previous Post Next Post