വിരാട് കോലി അച്ഛനായി, അനുഷ്ക ശര്‍മ പെണ്‍കുഞ്ഞിന് ജന്മം നൽകി

 


ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. 

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയന്‍ പര്യടനത്തിനിടയ്ക്ക് വച്ച്‌ കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു.'
ഇന്ന് ഉച്ചകഴിഞ്ഞ് ഞങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന വിവരം ഏറ്റവും സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനങ്ങള്‍ക്കും സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി. 

അനുഷ്കയും കുഞ്ഞും സുഖമായിരിക്കുന്നു. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ ഏറ്റവും സന്തോഷം. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കുമെന്ന് കരുതുന്നു.

Previous Post Next Post