പള്ളിപ്പറമ്പ് :- എം എസ് എഫ് ഹരിത കണ്ണൂർ ജില്ല എക്സിക്യൂട്ടിവ് മെമ്പറായി തിരഞ്ഞെടുത്ത ഫർഹാന ടി പി ക്ക് പള്ളിപ്പറമ്പ് ശാഖാ MSF സ്വീകരണം നൽകി.
2018 ൽ ആലപ്പുഴയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ അറബി കലോത്സവത്തിലെ പ്രസംഗത്തിൽ A ഗ്രേഡ് നേടിയും അതിന് മുമ്പ് നടന്ന മൂന്ന് സ്കൂൾ കലോത്സവത്തിൽ ഉപന്യാ സത്തിലും മികവ് തെളിയിച്ച മികച്ച കലാ പ്രതിഭ കൂടി ആണ് ഫർഹാന ടി പി.ഹംസ മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന സ്വികരണ യോഗം വനിത ലീഗ് സംസ്ഥാന സെക്രട്ടറി റോഷ്നി ഖാലിദ് ഉദ്ഘാടനം ചെയ്തു.
കെ.കെ മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. ഫർഹാന ടി പി, അബ്ദു പി പി ,അബ്ദുൽ ഹകീം , മർവാൻ ടി പി,മർസൂഖ് ടി പി തുടങ്ങിയവർ സംസാരിച്ചു. മുസവിർ പി പി സ്വഗതവും ലത്തീഫ് നന്ദി പറഞ്ഞു