ആരാധനാലയങ്ങളിൽ ഉത്സവങ്ങൾ നിയന്ത്രണങ്ങളോടെ നടത്താൻ അനുമതി


ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും ജനുവരി 5 മുതൽ നിയന്ത്രണങ്ങളോടെ നടത്താൻ അനുമതി. ആളുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കണം. പൊലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും അതുറപ്പാക്കും. മതപരമായ ഉത്സവങ്ങൾ സാംസ്കാരികപരിപാടികൾ കലാപരിപാടികൾ എന്നിവയ്ക്ക് ഇൻഡോറിൽ പരമാവധി 100, ഔട്ട്‍ഡോറിൽ പരമാവധി 200 പേരെയും അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 


10 മാസത്തിലേറെയായി കലാപരിപാടികൾ നടത്താനാകുന്നില്ല. അത് മൂലം കലാകാരൻമാർ ബുദ്ധിമുട്ടിലാണ്. ആ ആശങ്ക കണക്കിലെടുത്താണ് ഈ തീരുമാനം. അനുവദിക്കുന്ന പരിപാടികൾ ചട്ടമനുസരിച്ചാണ് നടത്തുന്നത് എന്ന് ഉറപ്പാക്കാൻ പൊലീസിനെയും സെക്ടറൽ മജിസ്ട്രേറ്റുമാരെയും നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Previous Post Next Post