പാമ്പുരുത്തി: ജീവിത വിശുദ്ധി കൈവരിക്കുന്നതിനും സാമൂഹ്യ ബാദ്ധ്യത നിറവേറ്റുന്നതിനും തൻ്റെ കർമ്മഫലങ്ങൾ വിലയിരുത്തപ്പെടുമെന്ന ബോധ്യം സമൂഹത്തിലുണ്ടാവണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ജമലുല്ലൈലി തങ്ങൾ അഭിപ്രായപ്പെട്ടു. ശരീരത്തിൻ്റെ ബാഹ്യ സൗന്ദര്യത്തിനപ്പുറം ആന്തരിക ജീവിതത്തിൽ ധാർമ്മിക സൗന്ദര്യമുണ്ടാവാൻ പ്രവർത്തകർ ശ്രദ്ധിക്കണം തൻ്റെ കാതും കണ്ണും ഹൃദയവും പ്രപഞ്ചനാഥൻ്റെ വിചാരണക്ക് വിധേയമാക്കുമെന്ന ബോധ്യം ഉണ്ടാവുമ്പോൾ മാത്രമാണ് വിശുദ്ധ ജീവിതം നയിക്കാൻ സാധിക്കുന്നത് കണ്ണൂർ ജില്ലാ സുന്നി യുവജന സംഘം കൗൺസിൽ മീറ്റ് പാമ്പുരുത്തിയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന തങ്ങൾ വർത്തമാനകാലത്ത് സോഷ്യൽ മീഡിയ സക്രിയമായകാലമാണ് ഏറെ ശ്രദ്ധയോടെ ഇതിനെ ഉപയോഗപ്പെടുത്തി സമൂഹത്തെ നേരായ വഴിയിലേക്ക് തിരിക്കാൻ സംഘടന പ്രവർത്തകർ ശ്രദ്ധിക്കമെന്നും തങ്ങൾ അഭ്യർത്ഥിച്ചു
ശരീഫ് ബാഖവി വേശാല പ്രാർത്ഥന നിർവ്വഹിച്ചു
എ.കെ അബ്ദുൽ ബാഖി അദ്ധ്യക്ഷത വഹിച്ചു
സംസ്ഥാന നേതാക്കളെ യോഗം ആദരിച്ചു. ജമലുല്ലൈലി തങ്ങളെ സയ്യിദ് സഫ് വാൻ തങ്ങളും, അബ്ദുറഹ്മാൻ കല്ലായിയെ ഹനീഫ ഏഴാംമൈലും കെ എൻ മുസ്തഫയെ എസ് കെ ഹംസ ഹാജിയും ആദരിച്ചു
സുന്നി-യുവജന -സംഘം എന്നീ വിഷയങ്ങൾ യഥാക്രമം മലയമ്മ അബൂബക്കർ ബാഖവി, മുഹമ്മദ് രാമന്തളി, ഉമർ നദ് വി തോട്ടീക്കൽ എന്നിവർ അവതരിപ്പിച്ചു കാലത്ത് നടന്ന മജ് ലിസു ന്നൂറിനും മഖാം സിയാറത്തിനും അബ്ദുൽ വാരിസ് ദാരിമി കീഴിശ്ശേരി, സുബൈർ ബാഖവി, ഫൈസൽ ദാരിമി ഇരിട്ടി, നേതൃത്വം നൽകി
ഇബ്രാഹിം എടവച്ചാൽ, സത്താർ വളക്കെെ, മാണിയൂർ അബ്ദു റഹ്മാൻ ഫൈസി, പി പി മുഹമ്മദ് കുഞ്ഞി മൗലവി സിദ്ധീഖ് ഫൈസി വെൺമണൽ, മൊയ്തു മൗലവി മക്കിയാട്, ഷൗക്കത്തലി മൗലവി മട്ടന്നൂർ, പി ടി മുഹമ്മദ് മാസ്റ്റർ , അബ്ദുന്നാസിർ ഫൈസി പാവന്നൂർ, എം ആദം ഹാജി, മൻസൂർ പാമ്പുരുത്തി, എം മുസ്തഫ ഹാജി, ഇസ്മയിൽ എ.പി, അശ്റഫ് ഫൈസി പഴശ്ശി, റിയാസ് പാമ്പുരുത്തി, അബ്ദുള്ള ദാരിമി കൊട്ടില, ഹമീദ് ദാരിമി കീഴൂർ സംസാരിച്ചു
കെപി അബ്ദുസ്സലാം പതാക ഉയർത്തി
6 മാസപ്രവർത്തന പദ്ധതി അവതരിപ്പിച്ചു മൺഡലം തിരിച്ച് ഗ്രൂപ്പ് ചർച്ചയും അവതരണവും നടന്നു
ഷഹീർ പാപ്പിനിശ്ശേരി, സമീർ സഖാഫി, ഷൗക്കത്തലി അസ്അദി, അബ്ദുൽ കരീം മൗലവി, മൻസൂർ പാമ്പുരുത്തി, നബീൽ പൂതപ്പാറ, സലീം എടക്കാട് , മൊയ്തു മൗലവി മക്കിയാട്, അലി ഹാജി കണ്ണവം, ഫൈസൽ ദാരിമി, ലതീഫ് മാസ്റ്റർ പന്നിയൂർ, മണ്ഡലം തല റിപ്പോർട്ട് അവതരിപ്പിച്ചു
മണ്ഡലം തോറും മൻസിൽ ത്വൈബ നിർമ്മാണവുമായി മുന്നോട്ട് പോവുമെന്നും സമ്പൂർണ്ണ കൗൺസിൽ ക്യാമ്പ് പ്രഖ്യാപിച്ചു.